congress-chittattukara-
കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം കമ്മിറ്റി മന്നം പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ -ഡീസൽ വില വർദ്ധനയ്ക്കെതിരെയും പ്രവാസികളോട് കാണിക്കുന്ന മനുഷ്യത്വമില്ലായ്മക്കെതിരെയും പ്രതിഷേധ ധർണ നടത്തി. മന്നം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വസന്ത് ശിവാനന്ദൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽസെക്രട്ടറി എം.ടി. ജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ആർ. സൈജൻ, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, കെ.കെ. ഹസ്സനാലി, സി.യു. ചിന്നൻ തുടങ്ങിയവർ സംസാരിച്ചു.