പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ സൗഹൃദ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വടക്കേക്കര മുറവൻതുരുത്തിൽ കരനെൽകൃഷി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, വൈസ് പ്രസിഡന്റ് കെ.യു. ജിഷ ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്സി, ബാങ്ക് കാർഷികോപദേഷ്ടാവ് കെ.വി.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.