bjp
ചൂർണ്ണിക്കര പഞ്ചായത്തിലെ കാർമ്മൽ - അശോകപുരം റോഡ് സമീപത്തെ പെരിയാർവാലി കനാൽ കൈയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പെരിയാർവാലി അസിസ്റ്റന്റ് എൻജിനീയർ ഓഫീസിന് മുമ്പിൽ പ്രതിഷേധിക്കുന്നു

ആലുവ: ചൂർണ്ണിക്കര പഞ്ചായത്തിലെ കാർമ്മൽ - അശോകപുരം റോഡ് സമീപത്തെ പെരിയാർവാലി കനാൽ കൈയേറി വിവിധ സംഘടനകൾ നിർമ്മിച്ച ഷെഡുകൾ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പെരിയാർവാലി അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു. തുടർന്ന് ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ചു.കൃഷി ആവശ്യത്തിനും മറ്റുമായി വെള്ളം ഒഴുക്കുന്ന കനാലിൽ ഇതുമൂലം കനാലിൽ മലിന്യം അടിയുകയും വെള്ളം പുറത്തേക്ക് ഒഴുകുകയുമാണ്. കൈയ്യേറ്റക്കാരായ ഇടത് - വലത് മുന്നണി ഓഫീസുകൾ ഉൾപ്പെടെ പൊളിച്ച് മാറ്റാൻ അധികൃതർ തയ്യാറാവണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ആലുവ മണ്ഡലം സെക്രട്ടറി ലീന സജീഷ്, ചൂർണ്ണിക്കര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രാജേഷ് കുന്നത്തേരി, വാർഡ് കൺവീനർ വിനോദ്കുമാർ മനക്കപ്പടി, കെ കെ ഷാബു തുടങ്ങിയവർ പങ്കെടുത്തു.