അങ്കമാലി: ജോസ് പുരം വെട്ടിക്കപ്പിളളി ആഗസ്തിയുടെ മകൻ പൗലോസ് (65) ജോലിസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു, തിങ്കളാഴ്ച ഉച്ചയോടെ അങ്കമാലി സെന്റ് ആൻസ് കോളേജിൽ ശുചീകരണ ജോലി ചെയ്യവേയാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോളേജിലെ ദിവസക്കൂലിക്കാരനായിരുന്നു പൗലോസ്.
ഭാര്യ:കത്രീന. മക്കൾ: ജിനു, ജിൻസി. മരുമക്കൾ ഗീതു, ആനന്ദ് (അങ്കമാലി )