വൈപ്പിൻ: എസ്.എസ്.എൽ.സിക്ക് വൈപ്പിൻകരയിലെ പതിമൂന്ന് ഹൈസ്കൂളുകളിൽ നിന്നായി 98.26 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു . അഞ്ച് സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി.കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ( 255 വിദ്യാർത്ഥികൾ) , പള്ളിപ്പുറം സെന്റ് മേരീസ് ( 98 ), വൈപ്പിൻ ലേഡി ഒഫ് ഹോപ്പ് ( 83) , നായരമ്പലം ലോബേലിയ ( 60 ), ഞാറക്കൽ ഗവ .വൊക്കേഷണൽ (29 ) എന്നിവയാണ് നൂറ് ശതമാനക്കാർ . എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി. എം ( 278ൽ 275 ) , എടവനക്കാട് എച്ച് ഐ ( 232 ൽ 228 ), ഞാറക്കൽ എൽ.എഫ് ( 107 ൽ 105) ,ചെറായി രാമവർമ്മ ( 144 ൽ141 ), ചെറായി സഹോദരൻ മെമ്മോറിയൽ ( 143ൽ 139 ) , എളങ്കുന്നപ്പുഴ ഗവ ( 30ൽ 29 ) , ഓച്ചന്തുരുത്ത് സാന്താക്രൂസ് ( 69 ൽ 66 ), നായരമ്പലം ഭഗവതി വിലാസം ( 92ൽ 87).വൈപ്പിനിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർന്നതിൽ എസ്.ശർമ്മ എം.എൽ.എ അഭിനന്ദിച്ചു .