ആലുവ: ആലുവ ജനസേവ ശിശുഭവനിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 15 പേരും ഉപരിപഠന യോഗ്യത നേടി. പത്ത് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമാണ് വിജയികളായത്. തുടർച്ചയായി മൂന്നാം വർഷമാണ് ജനസേവയിൽ നൂറു ശതമാനം നേട്ടം. തെരുവ് സർക്കസുകാർ, ഭക്ഷാടകർ എന്നിവരിൽ നിന്നും പലപ്പോഴായി രക്ഷപ്പെട്ടവരാണ് ജനസേവ ശിശുഭവന്റെ സംരക്ഷണയിൽ പഠിച്ച് വളർന്നത്.
ആൺകുട്ടികൾ നെടുമ്പാശേരി എം.എ എച്ച്.എസിലും പെൺകുട്ടികൾ കൂനമ്മാവ് സെന്റ് ഫിലോമിനാസിലുമാണ് പരീക്ഷയെഴുതിയത്. റോളർ നെറ്റഡ് ബോൾ ജൂനിയർ ടീം സംസ്ഥാന ക്യാപ്റ്റൻ വിഷ്ണുവും വിജയികളിൽപ്പെടും. രണ്ട് വർഷമായി ജനസേവയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്.