ആലുവ: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡ് കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് റൂറൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. വാർഡിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. യാതൊരു വിധ ഇളവുകളുമില്ല. അവശ്യ വാഹനങ്ങൾക്ക് നിയന്ത്രണം. മറ്റുള്ളവർക്ക് സോണിലേക്ക് പ്രവേശനമില്ല.

പൊലീസ് നിരന്തരം പട്രോളിംഗ് നടത്തുന്നുണ്ട്. പ്രധാന റോഡുകൾ ഉൾപ്പടെ 11 റോഡുകൾ അടച്ചിട്ടുണ്ട്. ഉയർന്ന ഉദ്യോഗസ്ഥരടക്കം പതിനഞ്ചോളം പോലിസുദ്യോഗസ്ഥരെ പഞ്ചായത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് പറഞ്ഞു.