കൊച്ചി: വിവിധ കേസുകളിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകളുടെ കാലാവധി ആഗസ്റ്റ് മൂന്ന് വരെ നീട്ടി. സംസ്ഥാനത്തെ കീഴ്‌ക്കോടതികൾ, ട്രിബ്യൂണലുകൾ തുടങ്ങിയവയുടെ ഇടക്കാല ഉത്തരവുകളുടെ കാലാവധിയും ഇടക്കാല ജാമ്യം, മുൻകൂർ ജാമ്യം എന്നിവയുടെ കാലാവധിയും ഇതോടൊപ്പം നീട്ടി. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സ്വമേധയ സ്വീകരിച്ച ഹർജി പരിഗണിച്ചാണ് നടപടി. അതേസമയം ഈ ഉത്തരവ് ബുദ്ധിമുട്ടാകുന്നവർക്ക് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങാൻ കഴിയുമെന്നും വ്യക്തമാക്കി. ഹർജി ആഗസ്റ്റ് മൂന്നിന് പരിഗണിക്കും.