നെടുമ്പാശേരി: വിവിധ രാജ്യങ്ങളിൽ നിന്നും 19 വിമാനങ്ങളിലായി ഇന്ന് 3760 പ്രവാസികൾ കൊച്ചിയിലെത്തും. ഇന്നലെ വന്നത് 2520 പേരാണ്. കൊച്ചിയിൽ നിന്നും മസ്‌കറ്റിലേക്കും ദമ്മത്തിലേക്കും പോകേണ്ട ഓരോ സർവീസുകൾ റദ്ദാക്കി. 230 ആരോഗ്യപ്രവർത്തകർ റിയാദിലേക്ക് യാത്രതിരിച്ചു.