പറവൂർ: വരാപ്പുഴ പറവൂർ റോഡിൽ പെരുവാരത്തുവച്ച് കണ്ടെയ്‌നർ ലോറിയിടിച്ച് ഇരുചക്ര വാഹനയാത്രക്കാരനായ യുവാവ് മരിച്ചു. മാള കോട്ടമുറി ആലങ്ങാട്ടുകാരൻ പരേതനായ അലിയുടെയും ഖദീജ ബീവിയുടെയും മകൻ അക്ബർ അലി (30) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഇടപ്പള്ളി ലുലു മാളിലെ ജോലി കഴിഞ്ഞു വരുമ്പോഴായിരുന്നു അപകടം. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കോവിഡ് ടെസ്റ്റ് പരിശോധനാഫലം വന്നശേഷം പോസ്റ്റ്‌മോർട്ടം നടത്തും. ഭാര്യ: ഫാത്തിഹ. മക്കൾ: അൻസിൽ, അഫ്‌സൽ.