ബി. ലീലാബായി അമ്മ

തിരുവനന്തപുരം : മുൻ മേയർ പരേതനായ വി.കെ. മുരാരിയുടെ മകളും വഴുതക്കാട് റോസ് കോട്ടിൽ എൻ. മാധവൻ നായരുടെ ഭാര്യയുമായി ബി. ലീലാബായി അമ്മ (87, റിട്ട. തഹസിൽദാർ) പെരുന്താന്നി മുരാരി റസിഡന്റ്സ് അസോസിയേഷൻ എം.ആർ.എ 20ൽ നിര്യാതയായി. സഹോദരങ്ങൾ: പരേതനായ പ്രൊഫ. എം. ദത്താത്രേയൻ നായർ, എം. വിക്രമൻ നായർ, എം. സനൽകുമാർ. സഞ്ചയനം 5 ന് രാവിലെ 8.30 ന്.

രാജശേഖരൻ നായർ

ആറ്റിങ്ങൽ : അവനവൻചേരി പരവൂർകോണം മരുതറ വിളാകത്ത് വീട്ടിൽ രാജശേഖരൻ നായർ (67) നിര്യാതനായി. ഭാര്യ സുഷമാ ദേവി. മക്കൾ : വിദ്യ, വീണ. മരുമക്കൾ : മനോജ്, പരേതനായ പ്രദീപ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.