മഹേന്ദ്രൻ
തിരുവല്ലം : തിരുവഴിമുക്ക് വട്ടവിള പുത്തൻ വീട്ടിൽ മഹേന്ദ്രൻ (56) നിര്യാതനായി. ഭാര്യ പരേതയായ ഷൈല. മക്കൾ : അശ്വതി, വിഷ്ണു. മരുമകൻ: ബാലു. മാതാവ് : രുക്മിണി അമ്മ. സഹോദരൻ : അനിൽകുമാർ. സഞ്ചയനം : 5 ന് രാവിലെ 8 ന്.
ലീലാകുമാരി
വള്ളക്കടവ് : വയ്യാമൂല, വടക്കതിൽ വീട്ടിൽ ശശിധരൻ നായരുടെ ഭാര്യ ലീലാകുമാരി (65) നിര്യാതയായി. മക്കൾ രാജേഷ്, ശ്രീകുമാർ. മരുമകൾ: വിജി. സഞ്ചയനം 7 ന് രാവിലെ 8.30 ന്.
ശ്രീധരൻ ആചാരി
പൂതക്കുളം : ശ്രീഭവനിൽ ശ്രീധരൻ ആചാരി (68) നിര്യാതനായി. ഭാര്യ ശ്രീദേവി. മക്കൾ : ശ്രീജ, ശ്രീത, ശ്രീന. മരുമക്കൾ : സുരേഷ് കുമാർ, വിനോദ്, രാജീവ്. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 8 ന്.
ബൈക്ക് യാത്രികൻ കാറിടിച്ച് മരിച്ചു
തിരുവനന്തപുരം : ആൾസെയിന്റ്സ് കോളേജിനു സമീപം ശാസ്താനഗർ ടി.സി. 32/774 (1), ബീനാ ഭവനിൽ വേലുവിന്റെ മകൻ രാധാകൃഷ്ണൻ (54) വാഹനാപകടത്തിൽ മരിച്ചു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടം . കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച രാധാകൃഷ്ണന്റെ അവയവങ്ങൾ ദാനം ചെയ്തു. മാതാവ് പരേതയായ സുമതി. ഭാര്യ ബീന. മക്കൾ : രാഖി, രാഹുൽ. മരുമകൻ സജി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുട്ടത്തറ മോക്ഷകവാടത്തിൽ.