ലണ്ടൻ : കൊവിഡ് ലോക്ക് ഡൗണിന് ശേഷമുള്ള ക്രിക്കറ്റ് മത്സരങ്ങൾ ജൂലായിൽ വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ പുനരാരംഭിക്കുമെന്ന് ഇംഗ്ളീഷ് ക്രിക്കറ്റ് ബോർഡ്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ജൂലായ് എട്ടുമുതൽ 12 വരെ ഹാംപ്‌ഷെയറിലാണ് ആദ്യ ടെസ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടും മൂന്നും ടെസ്റ്റുകൾ മാഞ്ചസ്റ്ററിലായിരിക്കും നടക്കുക. ജൂണിലായിരുന്നു വിൻഡീസിന്റെ ഇംഗ്ളണ്ട് പര്യടനം നിശ്ചയിച്ചിരുന്നത്. ഇത് കൊവിഡ് പശ്ചാത്തലത്തിൽ ജൂലായിലേക്ക് മാറ്റുകയായിരുന്നു. മത്സരത്തിന് മൂന്നാഴ്ച മുമ്പ് വിൻഡീസ് ടീം ഇംഗ്ളണ്ടിലെത്തി മൂന്നാഴ്ച ക്വാറന്റൈനിൽ താമസിക്കും.