santiago-bernabue

മാഡ്രിഡ് : ലോക്ക്ഡൗൺ കഴിഞ്ഞ് സ്പാനിഷ് ലാലിഗ ഫുട്ബാൾ പുനരാരംഭിക്കുമ്പോൾ റയൽ മാഡ്രിഡിന്റെ ഹോം മത്സരങ്ങൾ വിഖ്യാതമായ സാന്റിയാഗോ ബെർണബ്യൂവിൽ ആയിരിക്കില്ല ഇപ്പോഴത്തെ പരിശീലന ഗ്രൗണ്ടായ ആൽഫ്രെഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിലാകും ക്ളബിന്റെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെന്ന് ക്ളബ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ് അറിയിച്ചു.

ബെർണബ്യൂവിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് മത്സര വേദി മാറ്റുന്നത്. ഈ മാസം 11 നാണ് ലാലിഗ പുനരാരംഭിക്കുന്നത്. 14 ന് എയ്ബറിനെതിരെയാണ് റയലിന്റെ ആദ്യ മത്സരം.