തിരുവനന്തപുരം: ഓൺലൈൻ പഠനസൗകര്യമില്ലാത്ത തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി ലോക്ക് ഡൗൺ കാലയളവിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കാൻ സൗകര്യമൊരുക്കുമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ അറിയിച്ചു. ഇതിലേക്കായി തമ്പാനൂർ ഹൗസിംഗ് ബോർഡ് ജംഗ്‌ഷനിലെ രാജീവ്ഗാന്ധി സാംസ്കാരിക നിലയത്തിലും, വലിയതുറ രാജീവ്ഗാന്ധി മെമ്മോറിയൽ സാംസ്കാരിക കേന്ദ്രത്തിലുമാണ് ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നത്. എട്ടാം തീയതി തിങ്കൾ മുതൽ ഈ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ലഭ്യമാക്കും. തമ്പാനൂർ രാജീവ് ഗാന്ധി സാംസ്കാരിക നിലയത്തിൽ പഠനസൗകര്യം ആവശ്യമുള്ള വിദ്യാർത്ഥികൾ 9895497878, 9895398251 എന്നീ നമ്പരുകളിലും, വലിയതുറ രാജീവ് ഗാന്ധി മെമ്മോറിയൽ സാംസ്കാരിക കേന്ദ്രത്തിൽ പഠനസൗകര്യം ആവശ്യമുള്ള വിദ്യാർത്ഥികൾ 9895323233, 9895398251 എന്നീ നമ്പരുകളിലും ബന്ധപ്പെടണം. കൂടുതൽ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ആവശ്യമായി വരുന്നപക്ഷം കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കുമെന്നും എം.എൽ.എ അറിയിച്ചു.