കൊക്കാത്തോട്: നടുവത്തുംമൂഴിറേഞ്ചിലെ വനമേഖലയിൽ നിന്ന് തേക്കുതടികൾ മുറിച്ചുകടത്തിയ സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തു. വനം വകുപ്പിലെ ഫയർ വാച്ചർമാരായ കൊക്കാത്തോട് സ്വദേശികളായ ഗീവർഗീസ്, മധു എന്നിവരെയാണ് വനപാലകർ ഇന്നലെ അറസ്റ്റ് ചെയ്തത്. തേക്കു തടികൾ മുറിച്ചുകടത്താൻ പിക്ക് അപ്പ് വാനിന് ചെക്ക് പോസ്റ്റ് തുറന്നു കൊടുത്തുവെന്നതാണ് ഇവർക്കെതിരെയുള്ള കേസ്. ഇന്ന് കോടതിയിൽ ഹാജരാക്കും.