പത്തനംതിട്ട : ലോക പരിസ്ഥിതി ദിനത്തൊടനുബന്ധിച്ച് സ്വതന്ത്ര കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും വൃക്ഷങ്ങളുടെയും കാർഷിക വിളകളുടെയും തൈ വിതരണവും സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.ഷാനവാസ് അലിയാർ അദ്ധൃക്ഷത വഹിച്ചു. ഷഹൻഷാ,നൈസാം മുഹമ്മദ് ,പി.മോഹനൻ,സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.