മലയാലപ്പുഴ: ഇലക്കുളം വെട്ടൂർ റോഡിലെ എറമ്പാത്തോട് ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം.ഇന്നലെ രാത്രി 11 ന് ഇവിടെ വർക്ക് ഷോപ്പ് നടത്തുന്ന യുവാവ് വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ പുലി കുറുക്ക് ചാടിയതായാണ് യുവാവ് പറഞ്ഞത്. നിയന്ത്രണം വിട്ട് ബൈക്കിൽ നിന്ന് താഴെ വീണ് പരക്കേറ്റ യുവാവിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനപാലകർ രാത്രിയിൽ സംഭവസ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.