06-pana
മൺപിലാവ് കുഴികണ്ടത്തിൽ ശ്രീലാലിന്റെ പുരയിടത്തിലെ പന ആനകുത്തി മറിച്ച നിലയിൽ

ചിറ്റാർ : കടുവയും, പുലിയും, പുറകെ കാട്ടാനക്കൂട്ടങ്ങളും ഇറങ്ങിതോടെ പേടിച്ച് വിറച്ച് പ്രദേശവാസികൾ.ചിറ്റാർ മൺപിലാവ് പ്രദേശങ്ങളിൽ വനത്തിനോട് ചേർന്ന കൃഷിസ്ഥലങ്ങളിൽ കാട്ടാനകൾ ഇറങ്ങി കൃഷികൾ വലിതോതിൽ നശിപ്പിക്കുന്നത് പ്രദേശങ്ങളിൽ പതിവായിരിക്കുകയാണ്.ബുധനാഴ്ച രാത്രി 10.30ന് മൺപിലാവ് കുഴികണ്ടത്തിൽ ശ്രീലാലിന്റെ പുരയിടത്തിനോട് ചേർന്ന് രണ്ട് ഈടി മുകളിലായി നിന്ന പന കുത്തി മറിച്ച് ആന വീടിന്റെ മുകളിൽ ഇട്ടു. ഉച്ചത്തിലുള്ള ശബ്ദംകേട്ട് വീട്ടുകാ‌ർ ലൈറ്റ് തെളിയിച്ചപ്പോൾ ആന വനത്തിലേക്ക് ഓടി മറഞ്ഞു. ശ്രീലാലിന്റെ വെറ്റക്കൊടി കൃഷിയും പനവീണ് ഭാഗീകമായി നശിച്ചു.മൺപിലാവ്,വില്ലൂന്നിപ്പാറ വനത്തിനോട് ചേർന്നുള്ള നിരവധി കർഷകരുടെ ലക്ഷകണക്കിന് രൂപയുടെ കൃഷിയാണ് കാട്ടാന,പന്നി തുടങ്ങിയ മൃഗങ്ങൾ നശിപ്പിക്കുന്നത്. ആന ജനവാസമേഖലയിൽ ഇറങ്ങിതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. ലോക്ക്ഡൗൺ കാലത്ത് കർഷകരെല്ലാം മുൻവർഷത്തെ അപേക്ഷിച്ച് നല്ല രീതിയിലാണ് കാർഷികവിളകൾ കൃഷിക്ക് ഇറക്കിയിരിക്കുന്നത്.അതെ സമയം വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായാൽ കർഷകർക്ക് വൻതിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

കൃഷിസ്ഥലത്ത് ഇറങ്ങുന്ന വന്യമൃഗങ്ങളുടെ ശല്യം കുറക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണം

(കർഷകർ)