മലയാലപ്പുഴ: മലയാലപ്പുഴ ദേവീക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള പ്രാവറയിൽ പ്രവീണിന്റെ സ്റ്റേഷനറി കട ഇന്നലെ പുലർച്ചെ കത്തിനശിച്ചു. ഷോട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. ക്ഷേത്രത്തിലേക്കാവശ്യമായ എണ്ണ, കർപ്പൂരം, സാമ്പ്രാണിത്തിരികൾ എന്നിവ സൂക്ഷിച്ചിരുന്നതിനാൽ വേഗത്തിൽ തീ പടരുകയായിരുന്നു. മലയാലപ്പുഴ, പ്രാവറയിൽ പ്രവീണിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ട്.