മാന്നാർ: കെപി.എം.എസ്. സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ കുടുംബങ്ങളിൽ നാല് ലക്ഷത്തോളം മരത്തൈകൾ നട്ടു. മാന്നാർ യൂണിയന്റെ ഭാഗമായി രണ്ടായിരത്തോളം കുടുംബങ്ങളിലും ഒൻപത് പ്രധാന കേന്ദ്രങ്ങളിലും യൂണിയൻ തല ഓർമ്മ മരങ്ങൾ നട്ടുപിടിപ്പിച്ചു. ബുധനൂർ മിനി വ്യവസായ കേന്ദ്രത്തിൽ നടന്ന ചടങ്ങ് സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ജനാർദ്ദനൻ, മാന്നാർ യൂണിയൻ സെക്രട്ടറി റ്റി.ആർ. ഷിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിത,യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ഷൈജു ടി.രവീന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ സോനു,പി.ആർ.ഉത്തമൻ, പഞ്ചമി കോ-ഓർഡിനേറ്റർ പ്രേമ ലേഖ എന്നിവർ പങ്കെടുത്തു.