ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജിൽ 2020-21 അദ്ധ്യയയനവർഷത്തിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിറ്റിക്‌സ് മലയാളം, ഇംഗ്ലീഷ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവുണ്ട്.യു ജി.സി സർവകലാശാല മാനദണ്ഡങ്ങൾക്ക് അനുസൃതമായി കോട്ടയം ഡി.ഡി ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. രജിസ്റ്റർ ചെയ്യാത്തവർക്ക് പിന്നീട് രജിസ്റ്റർ ചെയ്യാവുന്നതാണ്.താല്പര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുമായി കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കോളേജിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാക്കുക ഇതോടൊപ്പം ഇലക്ട്രോണിക്‌സ് ടെക്‌നിക്കൽ അസിസ്റ്റന്റ് ഇന്റർവ്യൂ നടത്തുന്നതാണ്.
ഇന്റർവ്യൂ തീയതികൾ ജൂൺ 18,19, 20 വിശദവിവരങ്ങൾക്ക് www.sreeayyappacollege.ac.in ഫോൺ 0479 24727615.