തണ്ണിത്തോട്: ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ കാട്ടുപോത്തിനെയും കേഴമാനിനെയും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി തേക്കുതോട് തൂമ്പാക്കുളം സ്വദേശി സോജൻ പത്തനംതിട്ട രണ്ടാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി. പ്രതിയെ റിമാൻഡ് ചെയ്‌തെങ്കിലും കൊവിഡ് പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധന ഫലം നെഗറ്റീവാണങ്കിൽ ജയിലിലേക്ക് മാറ്റും. രഹസ്യവിവരത്തെ തുടർന്ന് ഏപ്രിൽ 30ന് സോജന്റെ വീട്ടിൽ പരിശോധന നടത്തിയ വനപാലകർ പാചകം ചെയ്ത ഇറച്ചി കണ്ടെത്തിയെങ്കിലും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയക്കുന്നതിനൊ കേസെടുക്കുന്നതിനോ തയ്യാറായില്ല. ഇതിനെ തുടർന്ന് ഡപ്യൂട്ടി റേഞ്ച് ഓഫീസറടക്കം 4 വനപാലകരെ സസ്‌പെന്റ് ചെയ്യുകയും 2 പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.