അരുവാപ്പുലം: നടുവത്തു മൂഴി ഫോറസ്റ്റ് റേഞ്ചിൽ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഒളിയനാട് വനത്തിൽ കടുവ കാട്ടുപോത്തിനെ ആക്രമിച്ചു എന്ന അഭ്യൂഹത്തെ തുടർന്ന് വനപാലകർ പരിശോധന നടത്തി. കല്ലേലി അച്ചൻകോവിൽ റോഡിലെ ഒളിയനാട് വനഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് സമീപത്തായാണ് കടുവയെ കണ്ടത്. സമീപത്തെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തി വന്നിരുന്ന തൊഴിലാളി മുരുകൻ ആണ് വിവരം നൽകിയത്. വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് പാടം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം എത്തി പരിശോധന നടത്തിയെങ്കിലും സംഭവം സ്ഥിരീകരിക്കുവാൻ കഴിഞ്ഞില്ല.
വനത്തിലൂടെയുള്ള കല്ലേലി - അച്ചൻകോവിൽ റോഡിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണം.
വനപാലകർ