kisan

തിരുവനന്തപുരം : കിസാൻ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക ജീവന പരിസ്ഥിതി ദിനാചരണം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിലിന്റെ നേതൃത്വത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ശരത് ചന്ദ്രപ്രസാദ്, ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു.

അരുവിക്കര നിയോജക മണ്ഡലത്തിൽ കർഷക ജീവന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഫലവൃക്ഷത്തൈ നടീൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചെമ്പഴന്തി ഗുരുകുലത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മുൻ നിയമസഭാ സ്പീക്കർ എൻ. ശക്തൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത് ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കിസാൻ കോൺഗസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കോട്ടുകാൽ ഗോപി,അടയമൺ മുരളി, ഉള്ളൂർ വത്സലകുമാർ, കള്ളിക്കാട് രാജേന്ദ്രൻ, ഹെലൻ ബാബു, ജില്ലാ ഭാരവാഹികളായ മാരായമുട്ടം രാജേഷ്, അനീഷ് കഴക്കൂട്ടം, കുമാരപുരം രാജേഷ്, ടി.പി. പ്രസാദ്, സുനിൽ ബാബു, പുഷ്പ ജയൻ, കട്ടക്കോട് തങ്കച്ചൻ, ഐരൂർ ബാബു, അരുൺ ശാസ്തമംഗലം, കൃഷ്ണാലയം ബിജു, ഗോകുൽ ശാസ്തമംഗലം, ഉണ്ണികൃഷ്ണൻ,എം.എൽ. ഉഷാരാജ്, കാട്ടാക്കട വിജയകുമാർ, രാജ് മോഹൻ തോംസൺ ലോറൻസ് തുടങ്ങിയവർ പങ്കെടുത്തതായി ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിൽ അറിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റുമാരായ പുതുക്കുളങ്ങര മണികണ്ഠൻ, നെടുമങ്ങാട് രാജേഷ്,രാജ് മോഹൻ, ആര്യൻകോട് വിഭുകുമാർ, പ്രസന്നൻ വാമനപുരം, കോവളം ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.