പന്തളം: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പന്തളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നട്ട് ആഘോഷിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് എൻ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് കെ.ആർ വിജയകുമാർ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.കൗൺസിലർമാരായ പന്തളം മഹേഷ്.മഞ്ജു വിശ്വനാഥ് സുനിതാ വേണു,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെഫിൻ,ബിജു മങ്ങാരം തുടങ്ങിയവർ പ്രസംഗിച്ചു.