കോഴഞ്ചേരി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജനതാദൾ (എസ്) കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 300 വേപ്പിൻ തൈകൾ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വിതരണം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റെജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബിജോ പി.മാത്യു ആദ്യത്തെ തൈ അനിയൻ പാണ്ടിയത്തിന് നൽകി ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം ലത ചെറിയാൻ പരിസ്ഥിതി ദിന സന്ദേശം നൽകി.ഷീബാ ജോൺ പങ്കെടുത്തു.