ചെറുകോൽ : പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സി.പി.ഐ സംഘടിപ്പിക്കുന്ന ഓർമ്മ മരം പദ്ധതിയുടെ ചെറുകോൽ പഞ്ചായത്തുതല ഉദ്ഘാടനം ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കാട്ടൂർ പാലേലിൽ ദിവാകരകുറുപ്പിന്റെ വീട്ടുവളപ്പിൽ തെങ്ങിൻ തൈ നട്ട് എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.എ.തൻസീർ നിർവ്വഹിച്ചു. ലോക്കൽ സെക്രട്ടറി അബ്ദുൾ ഗഫൂർ, എ.പി. വർഗീസ്, എം.ബി. ബിജു, അബ്ദുൾ ഫസിൽ, തങ്കമ്മ ദിവാകരൻ എന്നിവർ പങ്കെടുത്തു.