പന്തളം: അദ്ധ്യാപിക ശ്രീദേവി,വിദ്യാർത്ഥിനിയായ ഹൃദ്യ എന്നിവരുടെ സ്മരണയ്ക്കായി പൂഴിക്കാട് ഗവ.യു പി സ്‌കൂളിൽ ലോക പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. പന്തളം നഗരസഭ വൈസ് ചെയർമാൻ ആർ.ജയൻ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി പരിസ്ഥിതി സന്ദേശം നൽകി.പി ടി എ പ്രസിഡന്റ് രമേശ്‌നാരായണൻ, അദ്ധ്യാപകരായ സുജ കെ.ജി,അമ്പിളി. എസ്,ആനിയമ്മ ,സുദീന. ആർ , സിന്ധു , ശരണ്യ : സൗദാമിനി, വസന്തകുമാരിയമ്മ , വിദ്യാർത്ഥികളായ മിർന, ക്രിസ്റ്റഎന്നിവർ പങ്കെടുത്തു.