ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഴുക്കീർ കാവനാലിൽ അജിമോന്റെ ഫാമിലെ നാല് ആടുകൾ ദുരൂഹ സാഹചര്യത്തിൽ ചത്തു. മറ്റുള്ളവ അവശനിലയിലാണ്. പോത്ത്, ആട്, പശു, കോഴി, മീൻ, എന്നിവയുടെ ഫാം നടത്തുകയാണ് അജി.
ഒരു ലക്ഷം രൂപയിലധികം വിലയുള്ള ജമിനാ പ്യാരി, മലബാറി ഇനത്തിലുള്ള ആടുകളാണ്. ഇവ. രണ്ടെണ്ണം ഗർഭമുള്ളതും രണ്ടെണ്ണം കറവയുള്ളതുമായിരുന്നു. മഴുക്കീറിൽ വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവിനു സമീപം വരട്ടാറിന്റെ പുറമ്പോക്കിൽ വ്യാഴാഴ്ചയാണ് ആടുകളെ മേയാനായി കെട്ടിയത്. പിന്നീട് വന്ന് നോക്കിയപ്പോൾ ഇവ അവശനിലയിൽ നിൽക്കുകയായിരുന്നു.വായിൽ നിന്ന് കീടനാശിനിയുടെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതായി അജി പറഞ്ഞു. തിരുവൻവണ്ടൂർ മൃഗാശുപത്രിയിലെത്തിച്ച് മരുന്ന് നൽകിയെങ്കിലും വ്യാഴ്ചയും വെള്ളിയാഴ്ചയുമായി നാലെണ്ണവും ചാവുകയായിരുന്നു.
വരട്ടാറിന്റെ പുറമ്പോക്കു ഭൂമിയിൽ ആടുകളെ കെട്ടുന്നതിനെ ചൊല്ലി സമീപവാസിയുമായി മുമ്പ് വഴക്കുണ്ടായതായി അജിമോൻ പറഞ്ഞു. .
ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. വാർഡംഗം ഗീതാ സുരേന്ദ്രനുംആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു