ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷന് സമീപമുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ അതിക്രമം കാട്ടാൻ ശ്രമിച്ചതായി യുവതിയുടെ പരാതി. ഒന്നാം നിലയിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവതികളുടെ മുറിയിലെ ജനാല വഴി കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ആരോ ഉള്ളിലേക്ക് കൈ നീട്ടിയത്രേ. മുഖത്ത് കൈ സ്പർശിച്ചപ്പോൾ യുവതിയും മറ്റുള്ളവരും ഞെട്ടിയുണർന്ന് ബഹളം വച്ചു ..പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും വിളിച്ചുവരുത്തി. ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. നിരീക്ഷണകേന്ദ്രത്തിൽ സെക്യൂരിറ്റിയില്ല..