ഓമല്ലൂർ : ലോക പരിസ്ഥിതിദിനത്തിൽ ഹരിത കേരള മിഷ്യൻ അഭിമുഖ്യത്തിൽ ഓമല്ലൂർ ആര്യ ഭാരതി ഹൈസ്‌കൂളിൽ നടന്ന പരിപാടി വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്റെ അദ്ധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് അംഗം എലിസബത്ത് അബു, പ്രധാന അദ്ധ്യാപകൻ ലിജു ജോർജ്,ഹരിത കേരള മിഷ്യൻ ജില്ലാ കോർഡിനേറ്റർ രാജേഷ്,സുജിത് കുമാർ, ജയശ്രീ,തോമസ് മാത്യൂ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ നട്ടുവളർത്തിയ വൃക്ഷ തൈകൾ വിതരണം ചെയ്തു.