ചെങ്ങന്നൂർ: ദേവി തൃപ്പൂത്തായി, ആറാട്ട് തിങ്കളാഴ്ച രാവിലെ എട്ടിന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽനടക്കും. മലയാള വർഷത്തെ അഞ്ചാമത്തെ തൃപ്പൂത്താണിത്. കൊറോണ വൈറസ് ബാധയെ തുടർന്ന് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാവും ചടങ്ങുകൾ നടത്തുകയെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ.സി. ശ്രീകുമാരി പറഞ്ഞു.