ചെങ്ങന്നൂർ: നഗരസഭ മൂന്നാം വാർഡും പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ 1, 5 വാർഡുകളും കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.
ഈ വാർഡുകളിലെ നിയന്ത്രണങ്ങളും ഇതോടെ നീങ്ങി. കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനായിട്ടാണ് നേരത്തെ ഈ പ്രദേശങ്ങൾ കണ്ടെയ്ൻ മെന്റ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ജില്ലാ മെഡിക്കൽ ഓഫീസർ ജൂൺ അഞ്ചിന് നൽകിയ റിപ്പോർട്ട് പ്രകാരം പ്രദേശത്തെ രോഗവ്യാപനസാദ്ധ്യത ഇല്ലാതായതായും കണ്ടൈൻമെന്റ് സോണിൽനിന്ന് ഒഴിവാക്കാമെന്നും അറിയിച്ചിരുന്നു.