ss

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശി സൗദി അറേബ്യയിലെ ഹൈലിൽ കൊവിഡ് ബാധിച്ച് മരിച്ചു. വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ് റ്റി സി 35/182 നാസർ മൻസിലിൽ പരേതരായ ഷാഹുൽ ഹമീദ് - സബൂറ ബീവി ദമ്പതികളുടെ മകൻ നാസർ (52) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ശക്തമായ പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് ഹൈലിലെ അൽ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് പരിശോധനാഫലം വരികയും ഇന്നലെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ജുനൈദ. മക്കൾ: മുഹമ്മദ് അസ്ലം (20), ആമിന (15), ആസിഫ് (13).