തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നണ്ടോ? ആയുർവേദം പറയുന്നത് കേട്ടു നോക്കൂ . ലളിതമായ ആഹാരരീതിയാണ് പ്രധാനം. പാചകത്തിന് എണ്ണ പരമാവധി കുറയ്ക്കുക. എളുപ്പം ദഹിക്കുന്ന കഞ്ഞി, വേവിച്ച പച്ചക്കറികൾ, പച്ചക്കറി സൂപ്പുകൾ, ഗോതമ്പ് വിഭവങ്ങൾ മുതലായവ കഴിക്കുക. പൊരിച്ചതും എണ്ണമയമുള്ളതുമായ ഭക്ഷണം ഒഴിവാക്കുക. നാരുകളടങ്ങിയ ധാന്യങ്ങളും പയർവർഗ്ഗങ്ങളും പച്ചക്കറികൾക്കൊപ്പം കഴിക്കുക. യവം അരി, ബാർലി, ഓട്സ് എന്നിവയിൽ നാരുകൾ ധാരാളമുണ്ട്. സംസ്‌കരിച്ച ഭക്ഷണം, ബേക്കറി, മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കുക. ചായയിൽ നിർബന്ധമെങ്കിൽ മാത്രം കുറഞ്ഞ അളവിൽ മധുരം ആകാം. യവം അരി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാതെ നിലനിർത്തും. ഇങ്ങനെ വിശപ്പ് നിയന്ത്രിക്കാം. പ്രോട്ടീൻ സമ്പന്നമായ സോയ, പരിപ്പുകൾ, പച്ചക്കടല എന്നിവ കഴിക്കുക. ഹോർമോൺ കുത്തിവച്ച കോഴിയിറച്ചി ഒഴിവാക്കുക. ചെറിയ മീനുകൾ കറിവച്ച് മാത്രം കഴിക്കാം. തൈരിന് പകരം മോര് ഉപയോഗിക്കാം. ദിവസവും 8 ഗ്ലാസ് ഇളംചൂട് വെള്ളം കുടിക്കുക. ചൂടുവെള്ളം അമിത വിശപ്പ് നിയന്ത്രിക്കും. ചോറിന് പകരം ഗോതമ്പ് ദോശ, ചപ്പാത്തി എന്നിവ കഴിക്കുക രാത്രി 10 മണിക്കെങ്കിലും ഉറങ്ങുക. രാവിലെ നേരത്തെ എഴന്നേൽക്കുക, പകലുറക്കം ഉപേക്ഷിക്കുക.