hp

കൊച്ചി: എച്ച്.പിയുടെ 4ജി എൽ.ടി.ഇ കണക്‌ടിവിറ്റിയോട് കൂടിയ 14 എസ് നോട്ട്ബുക്കുകൾ വിപണിയിലെത്തി. ഐ3, ഐ5 പ്രോസസറുകളുണ്ട്. പവലിയൻ എക്‌സ് 360 14ഐ5 പ്രൊസസർ ജൂലായിൽ വിപണിയിലെത്തും. കുറഞ്ഞനിരക്കിലെ എന്റർപ്രൈസ് ഗ്രേഡ് കണക്‌ടിവിറ്റിയും സുരക്ഷയും എച്ച്.പി 14 എസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

1.53 കിലോഗ്രാമാണ് നോട്ട്ബുക്കിന്റെ ഭാരം. ഫാസ്‌റ്ര് ചാർജിംഗോട് കൂടിയ ബാറ്ററി 9 മണിക്കൂർ വരെ നീണ്ടുനിൽക്കും. ഐ3 പ്രൊസസറും 4ജിബി റാമുമുള്ള മോഡലിന് വില 44,999 രൂപ. ഐ5 പ്രൊസസറും എട്ട് ജിബി റാമുമുള്ള മോഡലിന് 64,999 രൂപ. എച്ച്.പി പവലിയൻ എക്‌സ് 360 14ഐ5ന് 84,999 രൂപയുമാണ് വില.