spanish-la-liga-sevilla

മാഡ്രിഡ് : മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ലാലിഗ വീണ്ടുമുണർന്നപ്പോൾ ആദ്യ ജയം സെവിയ്യയ്ക്ക്. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റയൽ ബെറ്റിസിനെയാണ് സെവിയ്യ തകർത്തത്.

മാർച്ച് 10 ന് ശേഷം നടന്ന ആദ്യ മത്സരത്തിൽ കൊവിഡിനെ പ്രതിരോധിക്കാൻ കാണികളെ ഒഴിവാക്കിയിരുന്നു. സെവിയ്യയുടെ തട്ടകമായ എസ്റ്റോഡിയോ റാമോൺ സാഞ്ചസ് പിഷ്വാൻ സ്റ്റേഡിയത്തിൽ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് മത്സരം നടത്തിയതും.

നഗര വൈരികൾ തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ ആദ്യ 17 മിനിട്ടിനകമാണ് സെവിയ്യ രണ്ട് ഗോളുകളും നേടിയത്. 56-ാം മിനിട്ടിൽ ലൂക്കാസ് ഒക്കാംപോസ് പെനാൽറ്റിയിലൂടെയും 62-ാം മിനിട്ടിൽ ഫെർനാൻഡോ കോർണർ കിക്കിൽ നിന്നുമാണ് സ്കോർ ചെയ്തത്. ആദ്യ പകുതിയിൽ ഒക്കാംപോസിന്റെ ഒരു ഷോട്ട് ബാറിൽത്തട്ടിത്തെറിച്ചിരുന്നു.

ഗോൾ 1

56-ാം മിനിട്ട്

സെവിയ്യയ്ക്ക് അനുകൂലമായി ലഭിച്ച തുടർച്ചയായ രണ്ടാമത്തെ കോർണർ കിക്ക് ഹെഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബെറ്റിസ് താരം ബാർത്ര ഒക്കാംപോസിനെ ഫൗൾ ചെയ്തു. ബാർത്രയ്ക്ക് മഞ്ഞക്കാർഡ് നൽകിയ റഫറി സെവിയ്യയ്ക്ക് അനുകൂലമായി പെനാൽറ്റി കിക്ക് വിധിക്കുകയും ചെയ്തു. കിക്കെടുത്ത ഒക്കാംപോസ് നിഷ്പ്രയാസം പന്ത് വലയിലാക്കി.

ഗോൾ 2

62-ാം മിനിട്ട്

ഒരു കോർണർകിക്കിൽ നിന്ന് ഒക്കാംപോസ് ബോക്സിനുള്ളിലേക്ക് തട്ടിയിട്ട പന്ത് ഫെർണാൻഡോ രണ്ട് റയൽ ബെറ്റിസ് താരങ്ങൾക്കിടയിലൂടെ വലയിലാക്കുകയായിരുന്നു.

5

തന്റെ കഴിഞ്ഞ അഞ്ച് ലാലിഗ മത്സരങ്ങളിലും സ്കോർ ചെയ്യുന്ന താരമായി ഒക്കാംപോസ് മാറി. 2011ൽ അൽവാരോ നെഗ്രാഡയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ സെവിയ്യ താരമാണ് ഒക്കാംപോസ്.

50

ഈ വിജയത്തോടെ സെവിയ്യയ്ക്ക് 28 മത്സരത്തിൽ നിന്ന് 50 പോയിന്റായി. ലാലിഗയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ് സെവിയ്യ.

ബാഴ്സലോണ ഇന്ന് കളത്തിൽ

ലാലിഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണയ്ക്ക് ഇന്നാണ് രണ്ടാം വരവിലെ ആദ്യ മത്സരം. ഇന്ത്യൻ സമയം രാത്രി 1.30 ന് തുടങ്ങുന്ന മത്സരത്തിൽ മയ്യോർക്കയാണ് എതിരാളികൾ. മയ്യോർക്കയുടെ തട്ടകത്തിൽ വച്ചാണ് മത്സരം.സൂപ്പർ താരങ്ങളായ ലയണൽ മെസിയും ലൂയിസ് സുവാരേസും ഇന്ന് കളത്തിലുണ്ടാകുമെന്ന് ബാഴ്സലോണ പരിശീലകൻ അറിയിച്ചു.

27 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായാണ് ബാഴ്സലോണ ഒന്നാംസ്ഥാനത്ത് തുടരുന്നത്. 56 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാംസ്ഥാനത്ത്.

ഇന്നത്തെ മത്സരങ്ങൾ

എസ്പന്യോൾ Vs ഡിപോർട്ടീവോ അലാവേസ്

(വൈകിട്ട് 5.30 മുതൽ)

സെൽറ്റ ഡി വിഗോ Vs വിയ്യാ റയൽ

(രാത്രി 8.30 മുതൽ)

ലെഗനെസ് Vs റയൽ വല്ലലോയ്ഡ്

(രാത്രി 11 മുതൽ)

ബാഴ്സലോണ Vs മയ്യോർക്ക

(രാത്രി 1.30 മുതൽ)

ലാലിഗ ടിവി ലൈവ് ഇല്ല

ഈ സീസൺ ലാലിഗ മത്സരങ്ങൾ ഇന്ത്യയിൽ ടി.വി. ലൈവ് ഇല്ല. എന്നാൽ ലാലിഗയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ എല്ലാ മത്സരങ്ങളും ലൈവായി കാണാം.

ചാമ്പ്യൻസ് ലീഗ് ലിസ്ബണിലേക്ക്

ബെർലിൻ : കൊവിഡ് മൂലം നിറുത്തി വച്ചിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ അവസാന ഘട്ട നോക്കൗട്ട് മത്സരങ്ങൾ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായി പോർച്ചുഗലിലെ ലിസ്‌ബണിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നേരത്തേ ഇസ്താംബുളിൽ നിശ്ചയിച്ചിരുന്ന ഫൈനൽ ആഗസ്റ്റ് 22 നോ 23 നോ ലിസ്ബണിൽ നടത്തിയേക്കും. രണ്ടാം ഡിവിഷൻ ലീഗായ യൂറോപ്പ ലീഗ് ജർമ്മനിയിൽ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ മാസം 17 ന് ഇക്കാര്യത്തിൽ യുവേഫ തീരുമാനം പ്രഖ്യാപിക്കും.

സന്നാഹത്തിൽ ലിവർപൂളിന് ജയം

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ലിവർപൂൾ 6-0ത്തിന് ബ്ളാക്ക് ബേൺ റോവേഴ്സിനെ കീഴടക്കി. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ സാഡിയോ മാനേ, നബി കെയ്‌ത, ജോയൽ മാറ്റിപ്പ്, താക്കുമി മിനാമിനോ, കിയാന ഹോയർ, ലെയ്ട്ടൺ ക്ളാർക്ക്സൺ എന്നിവരാണ് സ്കോർ ചെയ്തത്.

ഈ മാസം 21 ന് എവർട്ടണിന് എതിരെയാണ് ലിവർപൂളിന്റെ തിരിച്ചുവരവിലെ ആദ്യ മത്സരം. ഈ മത്സരത്തിൽ ലിവർപൂൾ ജയിക്കുകയും അടുത്ത ബുധനാഴ്ച മാഞ്ചസ്റ്റർ സിറ്റിയെ ആഴ്സനൽ തോൽപ്പിക്കുകയും ചെയ്താൽ ലിവർപൂളിന് കഴിഞ്ഞ 30 വർഷത്തിനിടയിലെ ആദ്യ പ്രിമിയർ ലീഗ് കിരീടം ഉറപ്പിക്കാം.

നിലവിൽ 82 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. 28 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാംസ്ഥാനത്ത്.

കി​രീ​ട​മു​റ​പ്പി​ക്കാ​ൻ​ ​ബ​യേ​ൺ​ ​മ്യൂ​ണി​ക്ക്

മ്യൂ​ണി​ക്ക് ​:​ ​ജ​ർ​മ്മ​ൻ​ ​ബു​ണ്ട​സ് ​ലീ​ഗ​യി​ൽ​ ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​പോ​യി​ന്റ് ​നി​ല​യി​ൽ​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ബ​യേ​ൺ​ ​മ്യൂ​ണി​ക്ക് ​ബൊ​റൂ​ഷ്യ​ ​മോ​ൺ​ഷെം​ഗ്ളാ​ബാ​ഷി​നെ​ ​നേ​രി​ടും.​ ​ബ​യേ​ൺ​ ​ഈ​ ​മ​ത്സ​ര​ത്തി​ൽ​ ​ജ​യി​ക്കു​ക​യും​ ​​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ ​ബൊ​റൂ​ഷ്യ​ ​ഡോ​ർ​ട്ട്‌​മു​ണ്ട് ​ഇ​ന്ന് ഫോ​ർ​ച്ചു​ന​ ​ഡ​സ​ൽ​ഡോ​ർ​ഫി​നോ​ട് ​തോ​ൽ​ക്കു​ക​യും​ ​ചെ​യ്താ​ൽ​ ​ബ​യേ​ണി​ന് ​കി​രീ​ടം​ ​ഉ​റ​പ്പി​ക്കാം.​ ​രാ​ത്രി​ 10​ ​മ​ണി​ക്കാ​ണ് ​ബ​യേ​ണും​ ​ബൊ​റൂ​ഷ്യ​ ​മോ​ൺ​ ​ഷെം​ഗ്ളാ​ബാ​ഷും​ ​ത​മ്മി​ലു​ള്ള​ ​മ​ത്സ​രം.​ ​