കൊല്ലം: കായലിൽ വിരിച്ച വലയിൽ കുടുങ്ങിയത് തോക്ക്. കരുനാഗപ്പള്ളി കന്നേറ്റി കായലിൽ നിന്നാണ് പഴകിദ്രവിച്ച തോക്ക് ലഭിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കന്നേറ്റി പാലത്തിന് സമീപത്താണ് സംഭവം. തോക്ക് കരുനാഗപ്പള്ളി പൊലീസിന് കൈമാറി. യഥാർത്ഥ തോക്കാണോ കളിത്തോക്കാണോയെന്ന് വ്യക്തമല്ല. വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. യഥാർത്ഥ തോക്കാണെന്ന് വ്യക്തമായാൽ കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു.