വകുപ്പുതല പരീക്ഷ
ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ് ജൂനിയർ മെമ്പർമാർക്കുവേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷ (ഡിസംബർ 2019) 2020 ജൂലായ് 2 മുതൽ 17 വരെ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. 17 മുതൽ സ്വന്തം പ്രൊഫൈലിൽ നിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ടൈംടേബിൾ, സിലബസ് എന്നിവ വെബ്സൈറ്റിൽ.
പ്രമാണപരിശോധന
കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ (ഹാന്റക്സ്) കാറ്റഗറി നമ്പർ 524/13 വിജ്ഞാപന പ്രകാരമുളള സെയിൽസ്മാൻ/സെയിൽസ് വുമൺ തസ്തികയിലേക്ക് 18 ന് രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.