തിരുവനന്തപുരം : മുട്ടട കല്ലിങ്കൽ വീട്ടിൽ കെ. കുര്യന്റെയും (റിട്ട. ഐ.എസ്.ആർ.ഒ) മേരിക്കുട്ടിയുടെയും മകൻ ടോംസ് കെ. കുര്യൻ (ബിജു - 50, മുൻ സി.എഫ്.ഒ നിസാൻ ദുബായ്) ഹൃദയാഘാതം മൂലം ദുബായിൽ നിര്യാതനായി. ഭാര്യ : കളമശ്ശേരി ആലുംമൂട്ടിൽ മായ. മക്കൾ : കുര്യൻ കെ. ടോംസ്, അനുമേരി ടോംസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം പാളയം സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ നാലാഞ്ചിറ മാർ ഇവാനിയോസ് സെമിത്തേരിയിൽ.