sndp

തിരുവനന്തപുരം: വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ ഒന്നാമത് വാർഷികാഘോഷം ആക്കുളം ശാഖാ അതിർത്തിയിൽ സുഗന്ധയിൽ നടന്നു. ചാരിറ്റി സെന്റർ പ്രസിഡന്റ് വി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച യോഗം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെ‌യ്‌തു. കൊവിഡ് 19 പ്രതിരോധത്തിന് ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹെഡ് നഴ്സ് ചിത്രാ രാധാകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ഭക്ഷ്യധാന്യക്കിറ്റ് നഗരസഭ കൗൺസിലർമാരായ വി.ആർ. സിനി, വി. ഗിരി ഒറ്റിയിൽ എന്നിവർ വിതരണം ചെയ്‌തു. ചടങ്ങിൽ ചാരിറ്റി സെന്റർ ഭാരവാഹികളായ വി. വിശ്വലാൽ, ജി. സുരേന്ദ്രനാഥൻ, കെ.വി. അനിൽകുമാർ, പ്രമോദ് കോലത്തുകര, പോങ്ങുംമൂട് ഹരിലാൽ, ശാഖാ ഭാരവാഹികളായ കെ. വേണുഗോപാൽ, സി. ബാലചന്ദ്രൻ, എസ്.എസ്. സതീഷ്, വിജയൻ കൈലാസ്, ആക്കുളം മോഹനൻ, പ്രസന്നൻ തെരുവിൽ, ജി. സോമൻ, ഐരാണിമുട്ടം മഹേഷ് കുമാർ, ജെ. രാജൻ, ഡി. സുധീർ, സിംല ശ്യാംലാൽ എന്നിവർ പങ്കെടുത്തു. ചാരിറ്റി സെന്റർ സെക്രട്ടറി ആലുവിള അജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ ആക്കുളം ശാഖാ സെക്രട്ടറി കെ. സതീശൻ നന്ദി പറഞ്ഞു.

ഫോട്ടോ: വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ ഒന്നാമത് വാർഷികാഘോഷം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ചാരിറ്റി സെന്റർ സെക്രട്ടറി ആലുവിള അജിത്ത് സമീപം