തിരുവനന്തപുരം: വൈദ്യുത ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാച്ചാണി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എസ്.ആർ. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ ധർണ കെ.എസ്. ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി മെമ്പർ ജെ. ശോഭനദാസ്, അരുവിക്കര മണ്ഡലം പ്രസിഡന്റ് വെള്ളൂർക്കോണം അനിൽകുമാർ, ബ്ളോക്ക് സെക്രട്ടറിമാരായ കെ.കെ. ദിവാകരൻ, കളത്തുകാൽ ഉണ്ണിക്കൃഷ്ണൻ, തോപ്പിൽ ശശിധരൻ, പീരുമുഹമ്മദ്, നേതാക്കളായ ഭഗവതിപുരം ശ്രീകുമാർ, കാച്ചാണി ഹരി, യൂത്ത് കോൺഗ്രസ് നേതാക്കളായ ആനന്ദ്, സജിൻ, ജയൻ കളത്തുകാൽ, രാജീവ് ഗാന്ധി സഹകരണ ബാങ്ക് പ്രസിഡന്റ് മുണ്ടേല മോഹനൻ നായർ, മണ്ഡലം ഭാരവാഹികളായ ലേഖ, അരുൺകുമാർ. എസ്, ആർ. രാജീവ്, ഇരുമ്പ രവീന്ദ്രൻ നായർ, കാച്ചാണി വാർഡ് പ്രസിഡന്റ് സതീഷ് തുടങ്ങിയവർ സംസാരിച്ചു.