tax

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മൊത്തം നികുതി സമാഹരണം നടപ്പു സാമ്പത്തിക വർഷം (2020-21) ഏപ്രിൽ ഒന്നുമുതൽ ജൂൺ 15 വരെയുള്ള കാലയളവിൽ നേരിട്ടത് 31 ശതമാനം നഷ്‌ടം. മുൻകൂർ കോർപ്പറേറ്ര് നികുതി വരുമാനത്തിൽ ഇടിവ് 79 ശതമാനമാണ്. 2019ലെ സമാനപാദത്തിൽ മൊത്തം നികുതി വരുമാനം 1.99 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുപാദത്തിൽ കിട്ടിയത് 1.37 ലക്ഷം കോടി രൂപ. ജൂൺ 15 ആയിരുന്നു മുൻകൂർ നികുതി അടയ്ക്കാനുള്ള അവസാനതീയതി.