india-china

ന്യൂ​ഡ​ൽ​ഹി​:​ ഇ​ന്ത്യ​-​ ​ചൈ​ന​ ​സം​ഘ​ർ​ഷം​ ​അ​തി​രൂ​ക്ഷ​മാ​ക്കി,​​​ ​ല​ഡാ​ക്ക് ​അ​തി​ർ​ത്തി​യി​ലെ​ ​ഗാ​ൽ​വ​ൻ​ ​താ​ഴ്‌​വ​ര​യി​ലു​ണ്ടാ​യ​ ​ഏ​റ്റു​മു​ട്ട​ലി​ൽ​ ​കേ​ണ​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​20 ​ഇ​ന്ത്യ​ൻ​ ​സൈ​നി​ക​ർ​ക്ക് ​വീ​ര​മൃ​ത്യു.​ ​മേ​ഖ​ല​യി​ൽ​ ​സ​മാ​ധാ​നം​ ​നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള​ ​ധാ​ര​ണ​ക​ൾ​ ​ലം​ഘി​ച്ച് ​ചൈ​ന​ ​ന​ട​ത്തി​യ​ ​പ്ര​കോ​പ​ന​ത്തി​ന് ​ഇ​ന്ത്യ​ ​ന​ൽ​കി​യ​ ​അ​തി​ശ​ക്ത​മാ​യ​ ​തി​രി​ച്ച​ടി​യി​ൽ​ ​ചൈ​നീ​സ് ​പ​ക്ഷ​ത്ത് ​43 സൈ​നി​ക​ർ​ ​മ​ര​ണ​മ​ട​ഞ്ഞ​താ​യാ​ണ് ​റി​പ്പോ​ർ​ട്ട്.
തി​ങ്ക​ളാ​ഴ്ച​ ​രാ​ത്രി​യു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​മൂ​ന്ന് ​ഇ​ന്ത്യ​ൻ​ ​സൈ​നി​ക​ർ​ക്ക് ​വീ​ര​മൃ​ത്യു​ ​സം​ഭ​വി​ച്ച​താ​യാ​ണ് ​ആ​ദ്യ​ ​റി​പ്പോ​ർ​ട്ട് വന്നത്. എന്നാൽ,​​​ പരിക്കേറ്റ 17 പേർ കൂടി ​മ​ര​ണ​മ​ട​ഞ്ഞ​താ​യി​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​വൈ​കി​ കരസേന ​സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​സംഘർഷ സ്ഥലത്തു നിന്ന് ഇരു സേനകളും പിന്മാറിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി വൈകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആശങ്ക പ്രകടിപിച്ചു.
യ​ഥാ​ർ​ത്ഥ​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ​യ്ക്കു​ ​സ​മീ​പ​മു​ണ്ടാ​യ​ ​ഏ​റ്റു​മു​ട്ട​ലി​ൽ​ ​ആ​ന്ധ്ര​ ​വി​ജ​യ​വാ​ഡ​ ​സ്വ​ദേ​ശി​യാ​യ​ ​കേ​ണ​ൽ​ ​സ​ന്തോ​ഷ് ​ബാ​ബു​വാ​ണ് ​വീ​ര​മൃ​ത്യു​ ​വ​രി​ച്ച​ ​ഇ​ന്ത്യ​ൻ​ ​സൈ​നി​ക​ ​ഓ​ഫീ​സ​ർ.​ 16​ ​ബീ​ഹാ​ർ​ ​ഇ​ൻ​ഫ​ൻ​ട്രി​ ​ബ​റ്റാ​ലി​യ​ന്റെ​ ​ക​മാ​ൻ​ഡിം​ഗ് ​ഓ​ഫീ​സ​റാ​യി​രു​ന്നു.​ ​ശിപായി കുന്ദൻകുമാർ ഓജ,​ ഹവീൽദാർ പളനി എന്നിവരാണ് വീരമൃത്യു വരിച്ച മറ്റ് രണ്ട് പേർ.
ഗാ​ൽ​വ​ൻ​ ​താ​ഴ്‌​വ​ര​യി​ലെ​ ​പ​ട്രോ​ളിം​ഗ് ​പോ​യി​ന്റ് 14​ന് ​സ​മീ​പ​മുണ്ടായ ഏ​റ്റു​മു​ട്ടലിൽ​ ​ക​ല്ലും​ ​വ​ടി​യും​ ​ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.​ ​ഇ​രു​പ​ക്ഷ​ത്തും​ ​നി​ര​വ​ധി​ ​സൈ​നി​ക​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ഇ​ന്ത്യ​ൻ​ ​കേ​ണ​ലി​നെ​ ​ചൈ​നീ​സ് ​പ​ട്ടാ​ള​ക്കാ​ർ​ ​ക​ല്ലു​കൊ​ണ്ട് ​ഇ​ടി​ച്ച് ​കൊ​ല്ലു​ക​യാ​യി​രു​ന്നു എന്നാണ് റിപ്പോർട്ട്. ​ഇ​ന്ത്യ​ൻ​ ​പ​ട്ടാ​ള​ക്കാ​ർ​ ​ശ​ക്ത​മാ​യി​ ​തി​രി​ച്ച​ടി​ച്ചു.​ ​ ​ ​ഇ​രു​പ​ക്ഷ​വും​ ​തോ​ക്ക് ​ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.​ ഇ​ന്ത്യ​യും​ ​ചൈ​ന​യും​ ​വ​ൻ​ ​പ​ട​യൊ​രു​ക്കം​ ​ന​ട​ത്തു​ന്നു​ ​എ​ന്നാ​ണ് ​സൂ​ച​ന.​​ ​ഡ​ൽ​ഹി​യി​ൽ​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​രാ​ജ്നാ​ഥ് ​സിം​ഗ് ​ചീ​ഫ് ​ഒ​ഫ് ​ഡി​ഫ​ൻ​സ് ​സ്റ്റാ​ഫ് ​ജ​ന​റ​ൽ​ ​ബി​പി​ൻ​ ​റാ​വ​ത്ത്,​​​ ​മൂ​ന്ന് ​സേ​നാ​ ​മേ​ധാ​വി​മാ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​ തു​ട​ർ​ന്ന് ​രാ​ജ്നാ​ഥ് ​സിം​ഗ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​ ​ക​ണ്ട് ​കാ​ര്യ​ങ്ങ​ൾ​ ​ധ​രി​പ്പി​ച്ചു.
1975​ ന് ശേഷം ​ ​ചൈ​നീ​സ് ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ഇന്ത്യൻ ​ഭ​ട​ന്മാ​ർ​ ​വീ​ര​മൃ​ത്യു​ ​വ​രി​ക്കു​ന്ന​ത് ​ഇ​പ്പോ​ഴാ​ണ്.

ച​ർ​ച്ച​ക​ൾ​ ​തു​ട​ങ്ങി
ഇ​രു​പ​ക്ഷ​ത്തെ​യും​ ​സീ​നി​യ​ർ​ ​മി​ലി​ട്ട​റി​ ​ഓ​ഫീ​സ​ർ​മാ​ർ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ച​ർ​ച്ച​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​ന​യ​ത​ന്ത്ര​ ​ത​ല​ത്തി​ലും​ ​ച​ർ​ച്ച​ക​ൾ​ ​തു​ട​ങ്ങി.​ ​ബീ​ജിം​ഗി​ൽ​ ​ചൈ​നീ​സ് ​ഉ​പ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​ലു​വോ​ ​ഷാ​വോ​സൂ​യി​ ​ഇ​ന്ത്യ​ൻ​ ​അം​ബാ​സ​ഡ​ർ​ ​വി​ക്രം​ ​മി​ശ്രി​യു​മാ​യി​ ​കൂ​ടി​ക്കാ​ഴ്‌​ച​ ​ന​ട​ത്തി.

നിലവിലെ സംഘർഷം

 ​മേ​യ് 5​:​ ​പാ​ങ്‌​ഗോ​ങ് ​ത​ടാ​ക​ത്തി​ന്റെ​ ​വ​ട​ക്കേ​ ​ക​ര​യി​ൽ​ ​ഇ​രു​പ​ക്ഷ​ത്തെ​യും​ 250​ലേ​റെ​ ​സൈ​നി​ക​ർ​ ​ഏ​റ്റു​മു​ട്ടി.​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​പ​രി​ക്ക്
 ​മേ​യ് 9​:​ ​വ​ട​ക്ക​ൻ​ ​സി​ക്കി​മി​ലെ​ ​നാ​കു​ ​ലാ​യി​ലും​ 150​ഓ​ളം​ ​സൈ​നി​ക​ർ​ ​ഏ​റ്റു​മു​ട്ടി.
 ​ല​ഡാ​ക്ക് ​മു​ത​ൽ​ ​ഉ​ത്ത​രാ​ഖ​ണ്ഡ്,​​​ ​സി​ക്കിം,​​​ ​അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശ് ​വ​രെ​ ​നീ​ളു​ന്ന​ 3,​​500​ ​കി​ലോ​മീ​റ്റ​ർ​ ​അ​തി​ർ​ത്തി​യി​ൽ​ ​ഇ​രു​പ​ക്ഷ​വും​ ​സൈ​നി​ക​ ​സ​ന്നാ​ഹം​ ​ശ​ക്ത​മാ​ക്കി.
 ​ഗാ​ൽ​വ​ൻ​ ​താ​ഴ്‌​വ​ര​യി​ൽ​ ​ക​മാ​ൻ​ഡ​ർ​ത​ല​ ​ച​ർ​ച്ച​കൾ
 ​ജൂ​ൺ​ 6​:​ച​ർ​ച്ച​യ്ക്ക് ​മു​ന്നോ​ടി​യാ​യി​ ​ഗാ​ൽ​വ​ൻ​ ​താ​ഴ്‌​വ​ര​യി​ൽ​ ​നി​ന്ന് ​ഘ​ട്ടം​ഘ​ട്ട​മാ​യി​ ​സൈ​ന്യ​ത്തി​ന്റെ​ ​പി​ൻ​വാ​ങ്ങൽ
 ​പ​ട്രോ​ളിം​ഗ് ​പോ​യി​ന്റു​ക​ളാ​യ​ 14,​​​ 15,​​​ 17​എ,​​​ ​ഗോ​ഗ്ര​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​സേ​നാ​പി​ന്മാ​റ്റം

ചൈന അതിക്രമിച്ച് കയറി: ഇന്ത്യ

ചൈ​നീ​സ് ​സൈ​നി​ക​രാ​ണ് ​പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​തെ​ന്ന് ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം.​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ​യി​ൽ​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​ത​ത്‌​സ്ഥി​തി​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ശ്ര​മി​ച്ച​തോ​ടെ​യാ​ണ് ​പ്ര​ശ്‌​ന​മു​ണ്ടാ​യ​ത്.​ ​ഉ​ട​മ്പ​ടി​ക​ൾ​ ​ചൈ​ന​ ​പാ​ലി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​ഇ​രു​ഭാ​ഗ​ത്തും​ ​ആ​ൾ​നാ​ശ​മു​ണ്ടാ​യ​ ​സം​ഭ​വം​ ​ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു.​ ​ച​ർ​ച്ച​യി​ലൂ​ടെ​ ​പ​രി​ഹ​രി​ക്കാ​മെ​ന്ന് ​ഇ​ന്ത്യ​ ​വി​ശ്വ​സി​ക്കു​ന്നു.​ ​പ​ര​മാ​ധി​കാ​ര​വും​ ​അ​ഖ​ണ്ഡ​ത​യും​ ​നി​ല​നി​റു​ത്താ​ൻ​ ​രാ​ജ്യം​ ​ബാ​ദ്ധ്യ​സ്ഥ​മാ​ണ്.