തിരുവനന്തപുരം: വഞ്ചിയൂരിൽ ഒരാൾ മരണപ്പെടുകയും പെരുന്താന്നി മാനവനഗറിൽ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സർക്കാർ ശക്തമായ പ്രതിരോധ പ്രവർത്തനം നടത്തണമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ തലസ്ഥാനം ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങും. നിർഭാഗ്യവശാൽ കൊവിഡ് ആശുപത്രികളിൽപ്പോലും ആവശ്യമായ പരിശോധന നടത്തുന്നില്ല. രോഗലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വഞ്ചിയൂർ സ്വദേശിയുടെ കാര്യത്തിലും ഈ വീഴ്ചയാണുണ്ടായത്. സർക്കാർ അനാസ്ഥ കൈവെടിഞ്ഞ് സാമൂഹ്യ വ്യാപനമുണ്ടാകാതിരിക്കാൻ ഈ സ്ഥലങ്ങളിൽ വ്യാപകമായി കൊവിഡ് പരിശോധന നടത്താൻ തയ്യാറാകണമെന്നും വി.എസ്.ശിവകുമാർ ആവശ്യപ്പെട്ടു.