ss

വിതുര. മരുതാമാല പേരയം ഹരി ഭവനിൽ ജയകുമാർ (47)കടക്കെണി മൂലം തൂങ്ങി മരിച്ചു. നെടുമങ്ങാട് വെയർ ഹൗസിലെ ലോഡിംഗ് തൊഴിലാളിയാണ്. ജയകുമാർ ജില്ലാ സഹകരണബാങ്കിൽ നിന്ന് വീട് നിർമ്മിക്കുന്നത്തിനായി പത്തു ലക്ഷം രൂപ ലോൺ എടുത്തിട്ടുണ്ട്. മൂന്നര ലക്ഷം രൂപ അടച്ചു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പല തവണ ജപ്തി നോട്ടീസ് വന്നിട്ടുണ്ട്.ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം ജയകുമാർ ബാങ്കിൽ പോയിരുന്നു. മടങ്ങിവന്ന ശേഷം തൂങ്ങി മരിച്ചു വെന്നാണ് ഭാര്യ പറയുന്നത്. ലോക്ക് ഡൗൺ മൂലം ജോലി കുറയുകയും ലോൺ തിരിച്ചടവ് മുടങ്ങുകയും ചെയ്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി. താങ്കാബായി ആണ് ഭാര്യ. മകൻ ഹരി.