തിരുവനന്തപുരം : കൊറോണ വൈറസിന്റെ ഭാഗമായി അടച്ചിട്ട പ്രൈവറ്റ് ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് സാമ്പത്തിക സഹായം നൽകുമെന്ന് വാഗ്ദാനം നൽകിയ സംസ്ഥാന സർക്കാർ ഇതുവരെയും അത് നടപ്പാക്കിയിട്ടില്ല. ജീവനോപാദികൾ നഷ്ടപ്പെട്ട ക്ഷേത്ര ജീവനക്കാർക്ക് എത്രയുംവേഗം സാമ്പത്തിക സഹായം നൽകി സർക്കാർ വാഗ്ദാനം നടപ്പാക്കണമെന്ന് കേരള വേദ താന്ത്രിക ജ്യോതിഷ പഠന കേന്ദ്രം ഡയറക്ടർ മുല്ലൂർ കെ. ശശിധരൻ ആവശ്യപ്പെട്ടു.