വിതുര: കാമുകിയുടെ മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. തൊളിക്കോട് തേവൻപാറ ഇൗന്തിവിള തടത്തരികത്ത് വീട്ടിൽ ഷറഫുദ്ദീൻ (41) ആണ് അറസ്റ്റിലായത്. വിവാഹിതനും പന്ത്രണ്ട് വയസുള്ള പെൺകുട്ടിയുടെ പിതാവുമാണ് ഷറഫുദ്ദീൻ.
അയൽവാസിയായ യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. ഇവർ സ്ഥലത്തില്ലാത്ത സമയങ്ങളിൽ വീട്ടിൽ എത്തി ഇയാൾ വിദ്യാർത്ഥിയായ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നു. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പൊൺകുട്ടി പീഡനവിവരം പുറത്തു പറഞ്ഞിരുന്നില്ല. തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും ആറാം മാസം വീട്ടിൽ പ്രസവിക്കുകയുമായിരുന്നു. നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് ഷറഫുദ്ദീൻ ഒളിവിൽ പോയി.
ലോഡ്ജുകൾ മാറിമാറി താമസിച്ച് വരികയായിരുന്ന പ്രതിയെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽകോളജിന് സമീപമുള്ള ലോഡ്ജിൽ നിന്ന് വിതുര സി.എെ.എസ്.ശ്രീജിത്, എസ്.എെ വി.എൽ.സുധീഷ്, എ.എസ്.എെ സജികുമാർ,സി.പി.ഒ ശ്യാം,എസ്.സി.പി.ഒ പ്രദീപ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഫറഫുദ്ദീനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പടം
ഷറഫുദ്ദീൻ