f

വെഞ്ഞാറമൂട്: അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റ സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് വധശ്രമത്തിന് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് വാമനപുരം ആനാകുടി താഴത്ത് വീട്ടിൽ രാജീവി (35)നെ വെട്ടിപരിക്കേൽപ്പിച്ചതിനാണ് ഇയാളുടെ അയൽവാസി ഷിജുവിനെതിരെ കേസെടുത്തത്. വാക്കുതർക്കത്തെ തുടർന്ന് ഷിജു കൈയിൽ കരുതിയ വെട്ടുകത്തികൊണ്ട് രാജീവിനെ വെട്ടുകയായിരുന്നു. സാരമായി പരിക്കേറ്റ രാജീവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.